ഇടുക്കി കുളമാവിൽ നിന്ന് പുതിയ ഇനം ഓന്തിനെ കണ്ടെത്തി
വടക്കൻ കംഗാരു ഓന്ത് (നോർത്തേൺ കംഗാരു ലിസാർഡ്) എന്നാണ് ഈ ഓന്തിന് നല്‍കിയിരിക്കുന്ന പേര്. വാലുൾപ്പെടെ പരമാവധി 8 സെന്റിമീറ്റർ വരെ നീളമുള്ള ഈ ഓന്ത് രണ്ടു കാലിൽ വേഗത്തിൽ ഓടുന്നതിനാലാണ് ഈ പേര് നല്‍കിയത്. മലയാളി ഗവേഷകരടക്കമുള്ള സംഘത്തിന്റെ കണ്ടെത്തല്‍ ജർമനിയിലെ സെങ്കൻബർഗ് മ്യൂസിയത്തിന്റെ വെർട്ടിബ്രേറ്റ് സുവോളജി എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചു.