ഗവേഷണ സ്ഥാപനം CPR ന്റെ വിദേശ ഫണ്ടിനുള്ള ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി
സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് അതിന്റെ വിദേശ ഫണ്ട് അനുമതി നല്കിയ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് അല്ലാതെ വകമാറ്റി ചെലവഴിച്ചു എന്നാണ് ആഭ്യന്തര മന്ത്രാലയം നടപടിക്ക് കാരണമായി പറഞ്ഞത്. രാജ്യത്തെ ഏറ്റവും പഴക്കമുളള പ്രമുഖ നയ ഗവേഷക സ്ഥാപനമായ CPR ന് എതിരെയുളള കേന്ദ്ര നടപടിക്ക് എതിരെ അക്കാദമിക് രംഗത്തെ വിദഗ്ദ്ധര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.