ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി BMW

രാജ്യത്തെ ഏറ്റവും വിലയേറിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ BMW. CE 04 എന്ന പേരില്‍ അവതരിപ്പിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ജൂലൈ 24ന് ഇന്ത്യയില്‍ അവതരിപ്പിക്കും. വാഹനത്തിന്റെ പ്രീ ലോഞ്ച് ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്. CE 04 ന് ഇന്ത്യയില്‍ 10 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

കൊച്ചിയിൽ ഇനി മുതൽ ഇലക്ട്രിക്ക് സ്കൂട്ടറുകൾ വാടകയ്ക്ക് ലഭിക്കും

കൊച്ചി നഗരം ചുറ്റിക്കാണുന്നതിന് ഇനി മുതൽ ഇലക്ട്രിക് സ്കൂട്ടറുകൾ വാടകയ്ക്ക് ലഭിക്കും. സിക്കോ മൊബിലിറ്റി എന്ന സ്റ്റാർട്ട് അപ്പ് കമ്പിനിയാണ് പുതിയ ആശയത്തിന് പിന്നിൽ. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, മറൈൻ ഡ്രൈവ്, ബ്രോഡ്‌വെ എന്നിവിടങ്ങളിൽ നിന്ന് ഇലക്ട്രിക്ക് സ്‌കൂട്ടർ വാടകയ്ക്ക് ലഭിക്കും. യുലു (Yulu) എന്ന മൊബൈൽ ആപ്പ് വഴിയാണ് പൂർണ പ്രവർത്തനം. ആപ്പിലൂടെ പണമടച്ച് QR കോഡ് സ്കാൻ ചെയ്താൽ സ്കൂട്ടർ അൺലോക്ക് ആകും. അര മണിക്കൂർ ഉപയോഗിക്കുന്നതിന് 100 രൂപയും ഒരു മണിക്കൂറിന് 140 രൂപയുമാണ് വാടക.

ഫാമിലി സ്‌കൂട്ടര്‍ ശ്രേണിയിലേക്ക് ഏഥറിന്റെ പുതിയ മോഡല്‍ ഏഥര്‍ റിസ്റ്റ എത്തുന്നു

റിസ്റ്റ S, റിസ്റ്റ Z എന്നീ പേരുകളില്‍ രണ്ട് ബാറ്ററിപാക്ക് ഓപ്ഷനുകളില്‍ മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില1.10 ലക്ഷം രൂപ മുതല്‍ 1.45 ലക്ഷം രൂപ വരെയാണ്. ഏറ്റവും വലിപ്പമുള്ള സീറ്റും ഏറ്റവും ഉയര്‍ന്ന സ്റ്റോറേജ് സ്പേസും ഉള്‍പ്പെടുത്തിയാണ് റിസ്റ്റ എത്തുന്നത്. സ്‌കിഡ് പ്രൊട്ടക്ഷന്‍, ഫോള്‍ സേഫ്റ്റി, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍ തുടങ്ങിയ പുതിയ സുരക്ഷ സംവിധാനങ്ങളും വാഹനത്തിലുണ്ട്.

ചെറിയ വൈദ്യുത സ്‌കൂട്ടറുകള്‍ക്കും നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കണമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ്

കുറഞ്ഞ ശക്തിയുള്ള മോട്ടോര്‍ ഉപയോഗിക്കുന്ന ഇത്തരം സ്‌കൂട്ടറുകള്‍ നിരന്തരം സിഗ്നലുകള്‍ ലംഘിക്കുന്നതായും അപകടങ്ങളുണ്ടാക്കുന്നതായും പോലീസ് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബെംഗളൂരു ട്രാഫിക് പോലീസ് ഗതാഗതവകുപ്പിന് കത്തുനല്‍കി. 250 വാട്ടില്‍ താഴെ ശേഷിയുള്ള വൈദ്യുതി സ്‌കൂട്ടറുകള്‍ക്ക് കേന്ദ്ര മോട്ടോര്‍വാഹന നിയമമനുസരിച്ച് നമ്പര്‍ പ്ലേറ്റുകളോ ഓടിക്കുന്നയാള്‍ക്ക് ഹെല്‍മെറ്റോ ലൈസന്‍സോ ആവശ്യമില്ല.

ഫാമിലി ഓറിയന്റഡ് ഇലക്ട്രിക് സ്‌കൂട്ടറായി ആതര്‍ റിസ്റ്റ എത്തുന്നു

ഏഥര്‍ എനര്‍ജിയുടെ സഹസ്ഥാപകരായ തരുണ്‍ മേത്തയും സ്വപ്നില്‍ ജെയിനുമാണ് ആതര്‍ റിസ്റ്റ ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. വിശാലമായ ഇരിപ്പിടം, വര്‍ദ്ധിച്ച സ്റ്റോറേജ് സ്‌പെയ്‌സ്, യുഎസ്ബി ചാര്‍ജിംഗ്, ഒരു പുതിയ സ്മാര്‍ട്ട് ആക്സസറി തുടങ്ങിയ ശ്രദ്ധേയമായ സവിശേഷതകളുമായാണ് സ്‌കൂട്ടര്‍ എത്തുന്നത്. സ്‌കൂട്ടര്‍ ഔദ്യോഗികമായി വെളിപ്പെടുത്തുക ഏപ്രില്‍ 6 ന് നടക്കുന്ന ഏഥര്‍ കമ്മ്യൂണിറ്റി ഡേ 2024 ഇവന്റിലാണ്.

വിന്‍ഫാസ്റ്റ് ക്ലാര S ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വിയറ്റ്‌നാമീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍

400 ഏക്കര്‍ EV നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരുമായി തൂത്തുക്കുടിയില്‍ കമ്പനി ധാരണാപത്രം ഒപ്പുവച്ചു. 3kW റേറ്റു ചെയ്ത ഹബ് മൗണ്ടഡ് മോട്ടോറാണ് വിന്‍ഫാസ്റ്റ് ക്ലാര എസിലുണ്ടാവുക. TVS ഐക്യൂനോട് സാമ്യമുള്ള 78kmph എന്ന ടോപ് സ്പീഡും ഈ വാഹനം വാഗ്ദാനം ചെയ്യുന്നു. ഒറ്റ ചാര്‍ജില്‍ 194 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഭാരം 122 കിലോഗ്രാമാണ്.

ഏതര്‍ എനര്‍ജിയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ‘റിസ്ത’ ഏപ്രില്‍ ആറിന് ലോഞ്ച് ചെയ്യും

ഏതറിന്റെ ഇതുവരെയുള്ള മോഡലുകളില്‍ വെച്ച് ഏറ്റവും കരുത്തുറ്റതും വലുതുമായ സ്‌കൂട്ടറാണ് റിസ്ത. ഏതര്‍ 450X ലൈനപ്പിനെക്കാള്‍ വലുതാണ് റിസ്ത. 1.25 ലക്ഷം മുതല്‍ 1.35 ലക്ഷം രൂപ വരെയാണ് റിസ്തയുടെ എക്‌സ് ഷോറൂം വില. റിസ്തയ്ക്ക് മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോ-ഷോക്ക് യൂണിറ്റും ബ്രേക്കിംഗിനായി ഇരുവശത്തായി ഡിസ്‌ക് ബ്രേക്കുകളും സസ്‌പെന്‍ഷനും ഉണ്ടായിരിക്കും.

ഒല ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില കുറച്ചു

എസ് വണ്‍ പ്രോ, എസ് വണ്‍ എയര്‍, എസ് വണ്‍ എക്സ് പ്രസ് എന്നീ മൂന്ന് മോഡലുകളുടെ വിലയാണ് 25000 രൂപവരെ കുറച്ചിരിക്കുന്നത്. എസ്1 പ്രോ 1,47,499 രൂപയില്‍ നിന്ന് 1,29,999 രൂപയായും എസ്1 എക്സ് പ്ലസ് 1,09,999 രൂപയില്‍ നിന്ന് 84,999 രൂപയായും എസ്1 എയര്‍ 1,19,999 രൂപയില്‍നിന്ന് 1,04,999 രൂപയായുമാണ് കുറയുക. ഇതില്‍ ഒല എസ്1 പ്രോ, എസ്1 എയര്‍ എന്നിവക്ക് സര്‍ക്കാര്‍ സബ്സിഡിയും ലഭിക്കും.

പുതുതലമുറ ലൂണ എത്തുന്നു ഇലക്ട്രിക് കരുത്തോടെ

ഈ വാഹനം വീണ്ടും എത്തിക്കുന്നത് ഗ്രാമപ്രദേശങ്ങളെ ഉദ്ദേശിച്ചാണെന്ന് കൈനെറ്റിക് ഗ്രീന്‍ അറിയിച്ചു. ലൂണ X1, X2 എന്നീ മോഡലുകളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. X1ന് 69990 രൂപയും X2ന് 74,990 രൂപയുമാണ് പ്രാരംഭ വില. 1 kW ശേഷിയുള്ള ബാറ്ററി പാക്കാണ് ലൂണയ്ക്കുള്ളത്. 1.2 kW ശേഷിയുള്ള മോട്ടോറാണ് ലൂണയ്ക്ക് കരുത്തേകുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 110 KM സഞ്ചരിക്കാന്‍ സാധിക്കും.

LXS 2.0 ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ലെക്ട്രിക്സ് EV

ഒറ്റ ചാര്‍ജില്‍ 98 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്താണ് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ലെക്ട്രിക്സ് EV, LXS 2.0 ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. 79,999 രൂപയാണ് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില. 2.3 kWh ബാറ്ററി പായ്ക്കാണ് ഇതിന് ലഭിക്കുക. LXS 2.0 EVക്കായുളള പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെങ്കിലും 2024 മാര്‍ച്ചോടെയാവും ഡെലിവറികള്‍ ആരംഭിക്കുക.