ഈ വാഹനം വീണ്ടും എത്തിക്കുന്നത് ഗ്രാമപ്രദേശങ്ങളെ ഉദ്ദേശിച്ചാണെന്ന് കൈനെറ്റിക് ഗ്രീന്‍ അറിയിച്ചു. ലൂണ X1, X2 എന്നീ മോഡലുകളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. X1ന് 69990 രൂപയും X2ന് 74,990 രൂപയുമാണ് പ്രാരംഭ വില. 1 kW ശേഷിയുള്ള ബാറ്ററി പാക്കാണ് ലൂണയ്ക്കുള്ളത്. 1.2 kW ശേഷിയുള്ള മോട്ടോറാണ് ലൂണയ്ക്ക് കരുത്തേകുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 110 KM സഞ്ചരിക്കാന്‍ സാധിക്കും.