ഉപഭോക്താക്കളുടെ ഡാറ്റ ചോര്‍ന്നു; അന്വേഷണം ആരംഭിച്ചതായി ബോട്ട്

വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ചുവെന്നും ബോട്ട് അറിയിച്ചു. ഉപഭോക്താക്കളുടെ ഡാറ്റകള്‍ സംരക്ഷിക്കുന്നതിന് തങ്ങള്‍ ഉയര്‍ന്ന പരിഗണന നല്‍കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. 75 ലക്ഷത്തിലേറെ ബോട്ട് ഉപഭോക്താക്കളുടെ പേര്, മേല്‍വിലാസം, ഇ-മെയില്‍, ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നും അവ ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്കുണ്ടെന്നും ആണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം വിവരച്ചോര്‍ച്ച സംഭവിച്ചതായി കമ്പനി സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത്യയില്‍ 75 കോടി മൊബൈല്‍ ഉപയോക്താക്കളുടെ ഡാറ്റ ചോർന്നെന്ന ആശങ്ക; സുരക്ഷ ഓഡിറ്റ് നിർദേശിച്ച് ടെലികോം വകുപ്പ്

75 കോടി മൊബൈല്‍ ഉപയോക്താക്കളുടെ സുപ്രധാന വിവരങ്ങള്‍ അടങ്ങിയ ഡാറ്റാബേസ് ഡാർക്ക് വെബില്‍ വില്‍ക്കുന്നതായി സൈബർ സുരക്ഷാ സ്ഥാപനമായ CloudSEK അവകാശപ്പെട്ടതിനെ തുടർന്നാണ് ഓഡിറ്റ് നടത്താൻ നിർദേശിച്ചത്. പേര്, ആധാർ വിവരങ്ങള്‍, മൊബൈല്‍ നമ്പർ, വിലാസം തുടങ്ങിയവയാണ് ലീക്കായ ഡാറ്റയിലുള്ളതെന്നാണ് CloudSEK പറയുന്നത്. ഐഡന്‍റിന്‍റി തട്ടിപ്പ്, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയവയ്ക്ക് ഇത് ഇടയാക്കിയേക്കും എന്നും പറയുന്നു.