രാജസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേനാ വിമാനം തകര്‍ന്നു വീണു

രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ പിത്താലാ ഗ്രാമത്തിലാണ് വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പരിശീലനത്തിനിടയിലാണ് ആളില്ലാ വിമാനം തകര്‍ന്നു വീണതെന്നും അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും വ്യോമസേന വ്യക്തമാക്കി.

റഷ്യൻ സൈനിക ചരക്കുവിമാനം തകർന്ന് 15 മരണം

മോസ്കോയിൽ നിന്ന് 200 കിലോമീറ്റർ കിഴക്ക് ഇവാനോവോ മേഖലയിലാണ് അപകടമുണ്ടായത്. ഇല്യുഷിൻ-76 എന്ന വിമാനമാണ് ടേക്ക് ഓഫിനിടെ എഞ്ചിനുകളിൽ ഒന്നിന് തീപിടിച്ചതിനെ തുടർന്ന് തകർന്നു വീണത്. എട്ട് വിമാന ജീവനക്കാരും ഏഴ് യാത്രക്കാരും ഉൾപ്പടെ 15 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആരെയും രക്ഷപെടുത്താൻ സാധിച്ചില്ല.

മിസോറാമിൽ മ്യാൻമര്‍ സൈനിക വിമാനം തകർന്നു വീണ് അപകടം; 6 പേര്‍ക്ക് പരിക്ക്

മിസോറാമിലെ ലെങ്പുയ് ആഭ്യന്തര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം റൺവേയിൽ നിന്നും തെന്നിമാറിയാണ് അപകടമുണ്ടായത്. പെെലറ്റ് ഉള്‍പ്പടെ 14 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ലെങ്പുയ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മിസോറാം പോലീസ് അറിയിച്ചു.