വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുകയും 12 മണിക്കൂറില്‍ കൊഴിഞ്ഞുപോവുകയും ചെയ്യുന്ന ചെടിയാണ് മൂണ്‍ഫ്ളവര്‍. കള്ളിമുള്‍ ചെടിയുടെ ഉപവിഭാഗമായ ഇവ പൂവിടുന്നത് സൂര്യന് അസ്തമിക്കുമ്പോഴാണ്. 2021ലാണ് UKയില്‍ ആദ്യമായി മൂണ്‍ഫ്ളവര്‍ വിരിയുന്നത്. ആമസോണ്‍ മഴക്കാടുകളില്‍ കൂടുതലായും കാണപ്പെടുന്ന ഈ മൂണ്‍ഫ്ളവര്‍ ലോകമെമ്പാടുമുള്ള 30 ബൊട്ടാണിക്കല്‍ ഗാര്ഡനുകളിലാണ് ഉള്ളത്.
ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 270 ഇനം ചെടികളിലായി 10 ലക്ഷത്തിലധികം പൂക്കള്‍ വിടര്‍ന്ന് നില്ക്കും. കൂടാതെ ഗ്ലാസ് ഹൗസ്, ഇറ്റാലിയന്‍ പൂന്തോട്ടം എന്നിവയുമുണ്ട്. പര്‍വത തീവണ്ടി യാത്ര, പ്രദര്‍ശനങ്ങള്‍, സ്വാദിഷ്ഠമായ ഭക്ഷണവിഭവങ്ങള്‍, 'ഡിസ്നി വേള്‍ഡ് ഫെയറി കാസ്റ്റില്‍' തുടങ്ങി ഒട്ടനവധി കാഴ്ചകളാണ് വേനല്‍ക്കാല ഉത്സവങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഊട്ടിയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇനിയുള്ള പത്തുദിവസങ്ങള്‍ ഊട്ടിയിലും നീലഗിരിയിലും ഉത്സവമാണ്.
മുല്ലപ്പൂവിന് വന്‍ വില വര്‍ധനവ്; കിലോഗ്രാമിന് 6000 രൂപയില്‍ എത്തി
ഒരു മുഴം മുല്ലപ്പൂവിന് കോട്ടയത്ത് 200 രൂപയാണ് ഞായറാഴ്ച കച്ചവടക്കാര്‍ ഈടാക്കിയത്. പൂ എത്തുന്ന കോയമ്പത്തൂർ, സത്യമംഗലം, മധുര, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളില്‍ കൊടും ശൈത്യത്തില്‍ വൻതോതിൽ മുല്ല മൊട്ടുകൾ കരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. ജമന്തിപ്പൂ കിലോഗ്രാമിന് 350 രൂപയ്ക്കും ഒരു താമരപ്പൂ 40 രൂപയ്ക്കുമാണ് കച്ചവടം നടത്തുന്നത്.
മുല്ല പൂ വില കിലോയ്ക്ക് 2700 രൂപയിലെത്തി
തിരുവനന്തപുരത്ത് 750 രൂപയാണ് ഒരു മീറ്റര്‍ മുല്ല മാലയ്ക്ക് ഈടാക്കുന്നത്. അതേസമയം ഒരു താമരയ്ക്ക് 30 രൂപ വരെ നല്‍കേണ്ട അവസ്ഥയാണ്. ജനുവരി രണ്ടാം വാരത്തോടെ മുല്ലയുടെയും താമരയുടെയും വില കുറയുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.