Short Vartha - Malayalam News

2030 ഓടെ ആഗോള പാൽ ഉൽപാദനത്തിന്‍റെ മൂന്നിലൊന്ന് സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ

അടുത്ത ഏഴ് വർഷത്തിനുള്ളിൽ കൂടുതൽ കർഷകരെ സഹകരണ പ്രസ്ഥാനത്തിന് കീഴിൽ കൊണ്ടുവരാനാണ് പദ്ധതിയെന്ന് ദേശീയ ക്ഷീര വികസന ബോർഡ് ചെയർമാൻ മീനേഷ് ഷാ പറഞ്ഞു. ഇന്ത്യ ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യമാണെങ്കിലും മൃഗങ്ങളുടെ ഉൽപാദനക്ഷമത വികസിത രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. മൃഗങ്ങളുടെ പ്രജനനം, ആരോഗ്യം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും മീനേഷ് ഷാ പറഞ്ഞു.