Short Vartha - Malayalam News

എ1, എ2 പാല്‍ ലേബലിങ്; ഉത്തരവ് പിന്‍വലിച്ച് ഭക്ഷ്യസുരക്ഷാ അതോറിറ്റി

പാലും പാലുല്‍പ്പന്നങ്ങളും എ1, എ2 എന്ന് ലേബല്‍ ചെയ്ത് വിപണിയില്‍ എത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി പിന്‍വലിച്ചത്. ഉത്തരവിറങ്ങി ഒരാഴ്ച പോലും തികയുന്നതിനു മുമ്പാണ് പിന്‍വലിക്കല്‍ നടപടി. പാലിലെ പ്രോട്ടീന്‍ വ്യത്യാസമാണ് എ1, എ2 എന്ന തരംതിരിവിന് അടിസ്ഥാനം. എന്നാല്‍ കൊഴുപ്പ് പ്രധാന ഘടകമായ വെണ്ണ, നെയ്യ്, തൈര് തുടങ്ങിയ ഉത്പന്നങ്ങള്‍ എ2 എന്ന് ലേബല്‍ ചെയ്ത് വിപണിയില്‍ എത്തിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന വിപണന രീതിയാണെന്നായിരുന്നു വിലക്കേര്‍പ്പെടുത്തി ഇരക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്.