Short Vartha - Malayalam News

വേനല്‍ കനത്തതോടെ പാൽ സംഭരണത്തിൽ ഇടിവ് നേരിട്ട് ‘മിൽമ’

മിൽമയുടെ പ്രതിദിന സംഭരണം 2023 ഫെബ്രുവരിയിൽ 13.48 ലക്ഷം ലിറ്ററായിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിൽ പ്രതിദിന സംഭരണം 11.95 ലക്ഷം ലിറ്ററായി ആണ് കുറഞ്ഞത്. ഉല്‍പ്പാദനം കൂട്ടാന്‍ കാലിത്തീറ്റ, പുല്ല് എന്നിവ സബ്സിഡി നിരക്കിൽ മിൽമ നൽകുന്നുണ്ട്. കല്യാണ, ഉത്സവ സീസണ്‍ ആയതിനാൽ പ്രാദേശിക വിൽപ്പന വര്‍ധിച്ചതും മിൽമയ്ക്ക് കിട്ടുന്ന പാലിന്റെ അളവിൽ കുറവിന് കാരണമായി.