Short Vartha - Malayalam News

കടുത്ത ചൂട്; സംസ്ഥാനത്തെ പാലുല്‍പാദനത്തില്‍ ഇടിവുണ്ടായതായി മില്‍മ

പ്രതിദിനം 20 ശതമാനം ഉല്‍പാദനം കുറഞ്ഞതായി മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു. അതായത് പ്രതിദിനം ആറര ലക്ഷം ലിറ്റര്‍ പാലിന്റെ കുറവുണ്ടാകുന്നു. ചൂട് കൂടുന്നതിനാല്‍ പ്രതീക്ഷിച്ച പാല്‍ കറന്ന് കിട്ടാത്ത സ്ഥിതി ക്ഷീര കര്‍ഷകരെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പാല്‍ ലഭ്യത കുറഞ്ഞതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പാല്‍ വാങ്ങിയാണ് പ്രതിസന്ധി പരിഹരിക്കുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.