Short Vartha - Malayalam News

മിൽമ ജീവനക്കാരുടെ സമരം; മൂന്ന് ജില്ലകളിൽ പാൽ വിതരണം തടസപ്പെട്ടേക്കും

തൊഴിലാളികളുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ജീവനക്കാരുടെ സമരം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പാൽ വിതരണം സമരത്തെ തുടർന്ന് തടസപ്പെട്ടേക്കും. INTUC, CITU സംഘടനകളിലെ ജീവനക്കാരാണ് സമരം ചെയ്യുന്നത്. അതേസമയം ജീവനക്കാർക്കെതിരെ പോലീസ് കള്ളക്കേസ് എടുത്തതായും ആരോപണമുണ്ട്.