Short Vartha - Malayalam News

ഉഷ്ണ തരംഗം; പാലക്കാട് ഓറഞ്ച് അലേര്‍ട്ട്

കൊല്ലം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തിലെ ഉഷ്ണ തരംഗത്തില്‍ ഉടനൊന്നും മാറ്റമുണ്ടാകില്ലെന്നാണ് കുസാറ്റ് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കുന്നത്. കൊടും ചൂട് മേയ് രണ്ടാം വാരം വരെ തുടരുമെന്നും താപനില 42 ഡിഗ്രി വരെ തുടരുമെന്നുമാണ് ഇവര്‍ പറയുന്നത്. രാത്രിയിലും ചൂട് കുറയുന്നില്ല എന്നതാണ് ആശങ്കപ്പെടുത്തുന്നത്.