Short Vartha - Malayalam News

ഉഷ്‌ണതരംഗം: ജോലി സമയത്തിലെ നിയന്ത്രണം മെയ് 15 വരെ നീട്ടി

സംസ്ഥാനത്ത് ഉഷ്‌ണതരംഗ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന സമയ ക്രമീകരണം മെയ് 15 വരെ നീട്ടി. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് മൂന്ന് വരെ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ കണ്ടെത്തിയാൽ തൊഴിലുടമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കും. സംസ്ഥാനത്തെ എല്ലാ തൊഴിലിടങ്ങളിലും കർശന പരിശോധന നടത്താൻ ലേബർ കമ്മിഷണർക്ക് നിർദേശമുണ്ട്.