Short Vartha - Malayalam News

ഉഷ്ണതരംഗം: സംസ്ഥാനത്തെ അങ്കണവാടി കുട്ടികൾക്ക് അവധി

ഉയർന്ന താപനിലയെ തുടർന്ന് സംസ്ഥാനത്തെ അങ്കണവാടി, പ്രീ-സ്‌കൂൾ പ്രവർത്തനങ്ങൾ ഒരാഴ്ചത്തേക്ക് നിർത്തിവെക്കാൻ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു. ഉഷ്ണ തരംഗത്തിൻ്റെ പശ്ചാത്തലത്തിൽ പ്രകൃതി ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച സുരക്ഷാ മുന്നറിയിപ്പും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച ആരോഗ്യ ജാഗ്രതാ മുന്നറിയിപ്പും കണക്കിലെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകിയതിനെ തുടർന്നാണ് അവധി നൽകിയത്.