Short Vartha - Malayalam News

ചുട്ടുപൊളളി കേരളം; ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നാളെ വരെ കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ താപനില 40 ഡിഗ്രിക്ക് മുകളില്‍ ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി, വയനാട് ജില്ലകളിലൊഴികെ 12 ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.