Short Vartha - Malayalam News

പാലക്കാട് ജില്ലയിൽ താപനില ഉയരും

പാലക്കാട് ജില്ലയിൽ താപനില 4°C ഓളം ഉയർന്ന് 39°C വരെ എത്തുമെന്നാണ് മുന്നറിയിപ്പ് ഉള്ളത്. നിലവിൽ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 8 വരെ ഉയർന്ന താപനില മുന്നറിയിപ്പ് ഉള്ളതിനാൽ നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടണമെന്നും മെയ് 8 വരെ ക്ലാസുകള്‍ ഓൺലൈനായി മാത്രമേ നടത്താൻ പാടുള്ളൂയെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശത്തിൽ പറയുന്നു.