Short Vartha - Malayalam News

രാജ്യത്ത് ഉഷ്ണതരംഗം തുടരുന്നു; ജാഗ്രതാ മുന്നറിയിപ്പ്

ഇന്ത്യയുടെ കിഴക്ക്, തെക്ക് ഉപദ്വീപീയ മേഖലകളില്‍ ബുധനാഴ്ച വരെ ഉഷ്ണതരംഗം തുടരാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ബിഹാര്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ 41 മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തുന്നുണ്ട്. അതേസമയം വടക്കുകിഴക്കന്‍ മേഖലയില്‍ ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.