Short Vartha - Malayalam News

മികച്ച ചിത്രമായി കാതല്‍; മികച്ച നടന്‍ പൃഥിരാജ്, ഉര്‍വശിയും ബീന ആര്‍. ചന്ദ്രനും മികച്ച നടി

മികച്ച നടിയായി ഉര്‍വശിയും ബീന ആര്‍ ചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. ഉര്‍വശിക്ക് ഉള്ളൊഴുക്കിനും ബീനയ്ക്ക് തടവിനുമാണ് പുരസ്‌കാരം. മികച്ച ചിത്രമായി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോര്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ ചിത്രമായി ഇരട്ട. ബ്ലെസിയാണ് മികച്ച സംവിധായകന്‍ (ആടുജീവിതം). മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം കാതലിന്റെ ആദര്‍ശ് സുകുമാരന്‍ സ്വന്തമാക്കി. മികച്ച സ്വഭാവ നടനായി വിജയരാഘവന്‍ (പൂക്കാലം), മികച്ച സ്വഭാവനടിയായി ശ്രീഷ്മ ( പൊമ്പിളൈ ഒരുമൈ), മികച്ച തിരക്കഥാകൃത്തായി രോഹിത്(ഇരട്ട), മികച്ച ഛായാഗ്രാഹണം സുനില്‍ കെ. എസ് (ആടുജീവിതം) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ആടുജീവിതത്തിലൂടെ ബ്ലസ്സിക്ക് ലഭിച്ചു.