Short Vartha - Malayalam News

അമ്മയ്ക്ക് വീഴ്ച സംഭവിച്ചു; പഴുതടച്ച അന്വേഷണം വേണമെന്ന് പൃഥിരാജ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കുറ്റാരോപിതരായ എല്ലാവര്‍ക്കുമെതിരെ അന്വേഷണം നടത്തണമെന്നും കുറ്റക്കാരാണെന്ന് വ്യക്തമായാല്‍ മാതൃകാപരമായ ശിക്ഷാനടപടി ഉണ്ടാകണമെന്നും പൃഥ്വിരാജ് പറഞ്ഞു. അമ്മ സംഘടനയ്ക്ക് പരാതികള്‍ പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും പൃഥിരാജ്. ആരോപണ വിധേയരുടെ പേരുപുറത്തുവിടുന്നതില്‍ നിയമതടസ്സങ്ങളില്ല. ഇരകളുടെ പേരാണ് സംരക്ഷിക്കേണ്ടതെന്നും പേര് പുറത്തുവിടുന്നതില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും നടന്‍. സിനിമയില്‍ ഒരു പവര്‍ ഗ്രൂപ്പ് ഉള്ളതായി തനിക്ക് അനുഭവപ്പെട്ടിട്ടില്ല. തനിക്ക് അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് കരുതി അത്തരമൊരു ഗ്രൂപ്പ് ഇല്ലെന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.