Short Vartha - Malayalam News

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നാളെ പ്രഖ്യാപിക്കും

ചലച്ചിത്ര പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 54-ാം സംസ്ഥാന ചലച്ചിത്ര പുരാസ്കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 മണിക്ക് മന്ത്രി സജി ചെറിയാനാണ് അവാർഡ് പ്രഖ്യാപനം നടത്തുക. സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര നിർണയം പൂർത്തിയാക്കിയത്. പുരസ്‌കാര നിർണയത്തിന്റെ അവസാന റൗണ്ട് വരെ കടുത്ത മത്സരമാണ് നടന്നത്. ‘ആടുജീവിതം’, ‘കാതൽ’, ‘2018’, ‘ഉള്ളൊഴുക്ക്’ തുടങ്ങിയ സിനിമകളാണ് മികച്ച ചലച്ചിത്ര പുരസ്‌കാരത്തിന് മുൻനിരയിലുള്ളത്. മികച്ച നടനുള്ള പുരസ്കാരത്തിനാണ് കടുത്ത മത്സരം നടക്കുന്നത്. അതിജീവനത്തിന്റെ കഥ പറഞ്ഞ ആടുജീവിതത്തിലെ അഭിനയത്തിലൂടെ പൃഥ്വിരാജും കണ്ണൂര്‍ സ്‌ക്വാഡിലെയും കാതലിലെയും മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടിയും തമ്മിലാണ് കടുത്ത മത്സരം. ഉള്ളൊഴുക്കിലെ പ്രകടനത്തിലൂടെ ഉർവശിയും പാർവതി തിരുവോത്തും തമ്മിൽ മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി കടുത്ത മത്സരമാണ്. ജിയോ ബേബി (കാതൽ), ബ്ലെസി (ആടുജീവിതം), ക്രിസ്റ്റോ ടോമി (ഉള്ളൊഴുക്ക്), ജൂഡ് ആന്റെണി ജോസഫ് (2018) തുടങ്ങിയവർ മികച്ച സംവിധായകനാകാൻ മത്സരിക്കുന്നു.