Short Vartha - Malayalam News

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു

54ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. ജനപ്രിയ ചിത്രമായി പൃഥിരാജിന്റെ ആടുജീവിതം തിരഞ്ഞെടുത്തു. കൃഷ്ണന്‍ (ജൈവം), കെ. ആര്‍. ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍) എന്നിവര്‍ക്ക് അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം. ഗഗനചാരിക്ക് പ്രത്യേക ജൂറി അവാര്‍ഡ് ലഭിച്ചു. മികച്ച നവാഗത സംവിധായകനായി ഫാസില്‍ റസാഖിനെ തിരഞ്ഞെടുത്തു (തടവ്). മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റായി രഞ്ജിത്ത് അമ്പാടി (ആടുജീവിതം), മികച്ച പിന്നണിഗായകനായി വിദ്യാധരന്‍ മാസ്റ്റര്‍, മികച്ച പിന്നണിഗായികയായി ആന്‍ ആമി, മികച്ച കലാസംവിധായകനായി മോഹന്‍ദാസ് (2018) എന്നിവരെയും തിരഞ്ഞെടുത്തു. 2023-ലെ ചിത്രങ്ങളാണ് സംസ്ഥാന അവാര്‍ഡില്‍ പരിഗണിക്കുന്നത്.