Short Vartha - Malayalam News

അതിവേഗം 100 കോടി ക്ലബില്‍; റെക്കോര്‍ഡ് നേട്ടവുമായി ‘ആടുജീവിതം’

100 കോടി ക്ലബില്‍ ഇടം നേടി പൃഥ്വിരാജ്-ബ്ലസി ചിത്രം ആടുജീവിതം. ഇതോടെ മലയാളത്തില്‍ നിന്ന് അതിവേഗം 100 കോടി കളക്ഷന്‍ നേടിയ ചിത്രം എന്ന നേട്ടവും ആടുജീവിതം സ്വന്തമാക്കി. മാര്‍ച്ച് 28ന് റിലീസ് ചെയ്ത ചിത്രത്തിന് വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ജോലിക്കായി സൗദിയിലെത്തി മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോകുന്ന നജീബ് എന്ന മലയാളിയുടെ ജീവിതത്തെ ആസ്പദമാക്കി ബെന്യാമിന്‍ എഴുതിയ ആടുജീവിതം എന്ന നോവലാണ് ചിത്രത്തിന്റെ പ്രമേയം.