Short Vartha - Malayalam News

‘ആടുജീവിതം’ 50 കോടി ക്ലബിൽ ഇടം നേടി

പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്ത 'ആടുജീവിതം' 50 കോടി ക്ലബിൽ ഇടം നേടി. നാല് ദിവസം കൊണ്ടാണ് ആഗോള തലത്തിൽ 50 കോടി കളക്ഷൻ നേടിയത്. ഇതോടെ ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ ഇടം നേടുന്ന മലയാള ചിത്രം എന്ന നേട്ടം ലൂസിഫറിനൊപ്പം ആടുജീവിതം സ്വന്തമാക്കി. ഈ വർഷം 50 കോടി കടക്കുന്ന അഞ്ചാമത്തെ മലയാള ചിത്രമാണ് ആടുജീവിതം.