Short Vartha - Malayalam News

25 ദിവസത്തില്‍ 150 കോടി ക്ലബ്ബില്‍ ഇടംനേടി ആടുജീവിതം

മലയാള സിനിമയിലെ മൂന്നാമത്തെ 150 കോടി ചിത്രമായി മാറിയിരിക്കുകയാണ് ആടുജീവിതം. മഞ്ഞുമ്മല്‍ ബോയ്‌സ്, 2018 എന്നീ സിനിമകളാണ് മുന്നിലുള്ളത്. പ്രേമലു, ലൂസിഫര്‍, പുലിമുരുകന്‍ എന്നീ സിനിമകളുടെ ലൈഫ് ടൈം കളക്ഷനാണ് ആടുജീവിതം മറികടന്നിരിക്കുന്നത്. ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി എത്തിയ ചിത്രത്തിന് ഇതര ഭാഷാ സിനിമാസ്വാദകര്‍ക്കിടയില്‍ പോലും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.