Short Vartha - Malayalam News

‘ആടുജീവിതം’ വ്യാജപതിപ്പ്: സംവിധായകൻ പരാതി നൽകി

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആടുജീവിതത്തിന്റെ വ്യാജപതിപ്പിനെതിരെ ചിത്രത്തിന്റെ സംവിധായകൻ ബ്ലസി സൈബര്‍ പൊലീസില്‍ പരാതി നല്‍കി. നവമാധ്യമങ്ങളിൽ ഉൾപ്പടെ ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ചവരുടെ മൊബൈൽ സ്ക്രീൻ ഷോട്ടുകളും ബ്ലസി സൈബർ സെല്ലിന് കൈമാറി. പതിനാറ് വർഷത്തെ പ്രയത്നത്തിനൊടുവിലാണ് ചിത്രം റിലീസ് ചെയ്തതെന്നും വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.