Short Vartha - Malayalam News

ആടുജീവിതവും ആവേശവും OTTയിലേക്ക്

പൃഥിരാജ് നായകനായി എത്തിയ ആടുജീവിതം മെയ് 10ന് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. സമയ ദൈര്‍ഘ്യത്തെ തുടര്‍ന്ന് തീയേറ്ററില്‍ നിന്ന് നീക്കം ചെയ്ത രംഗങ്ങളും OTTയിലുണ്ടായേക്കും. ഫഹദ് ഫാസില്‍-ജിത്തു മാധവന്‍ ചിത്രം ആവേശം ആമസോണ്‍ പ്രൈമിലെത്തുമെന്നാണ് വിവരം. ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ ഹൗസ് ഫുള്ളായി ഓടുകയാണ്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.