Short Vartha - Malayalam News

ആഗോളതലത്തില്‍ 150 കോടി ക്ലബ്ബിലെത്തി ആടുജീവിതം

ആടുജീവിതത്തിന്റെ കേരള ബോക്‌സ് ഓഫീസ് കളക്ഷനിലും വന്‍ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. കേരള ബോക്‌സ് ഓഫീസില്‍ 75 കോടി ക്ലബിലെത്തിയിരിക്കുകയാണ് ചിത്രം. കേരള ബോക്‌സ് ഓഫീസില്‍ ഇന്‍ഡസ്ട്രി ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്‌സിനെ ആടുജീവിതം മറികടന്നിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് 28നാണ് തീയേറ്ററുകളിലെത്തിയത്.