Short Vartha - Malayalam News

ആടുജീവിതം വ്യാജ പതിപ്പ് അപ്‌ലോഡ് ചെയ്തത് കാനഡയില്‍ നിന്ന്

ചിത്രം IPTV പ്ലാറ്റ്‌ഫോം വഴി പ്രചരിക്കുന്നതായും സൂചനയുണ്ട്. മലയാളികളുടെ വാട്‌സ്ആപ്, ടെലഗ്രാം ഗ്രൂപ്പുകള്‍ സൈബര്‍സെല്‍ നിരീക്ഷിച്ചു വരികയാണ്. ആട് ജീവിതം സിനിമയുടെ വ്യാജ പതിപ്പിനെതിരെ സംവിധായകന്‍ ബ്ലസി നല്‍കിയ പരാതിയില്‍ മലയാളികളെ കേന്ദ്രീകരിച്ചാണ് സൈബര്‍സെല്‍ അന്വേഷണം നടത്തുന്നത്. ചിത്രം മൊബൈലില്‍ പകര്‍ത്തിയ ചെങ്ങന്നൂര്‍ സ്വദേശിയെ കഴിഞ്ഞ ദിവസം കസ്റ്റഡിലെടുത്തിരുന്നു.