Short Vartha - Malayalam News

പൊതുപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ വിദഗ്ധ സമിതി

നീറ്റ്, UGC നെറ്റ് പരീക്ഷകളിലുണ്ടായ ക്രമക്കേടുകളെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ പൊതുപരീക്ഷകളുടെ സുതാര്യവും സുഗമവും നീതിയുക്തവുമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിദഗ്ധരുടെ ഒരു ഉന്നതതല സമിതി രൂപീകരിച്ചു. ISRO മുൻ മേധാവി ഡോ കെ. രാധാകൃഷ്ണനാണ് ഏഴംഗ സമിതിയുടെ അധ്യക്ഷൻ. പരീക്ഷാ പ്രക്രിയയിലെ പരിഷ്‌കാരങ്ങൾ, ഡാറ്റാ സുരക്ഷാ പ്രോട്ടോക്കോളുകൾ മെച്ചപ്പെടുത്തൽ, NTA ഘടനയും പ്രവർത്തനവും മെച്ചപ്പെടുത്തൽ എന്നിവ സംബന്ധിച്ച ശുപാർശകൾ നൽകാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.