Short Vartha - Malayalam News

നീറ്റ് ക്രമക്കേട്: NTA സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

നീറ്റ്-UG 2024 പരീക്ഷയുമായി ബന്ധപ്പെട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ചോദ്യപേപ്പർ ചോർച്ച ഒറ്റപ്പെട്ട സംഭവമാണെന്നും ഗോധ്രയിലേയും പട്നയിലേയും ഏതാനും കേന്ദ്രങ്ങളിൽ മാത്രമാണ് ക്രമക്കേടുകൾ നടന്നതെന്നും ചോദ്യപേപ്പർ വ്യാപകമായി ചോർന്നിട്ടില്ലെന്നും NTA സത്യവാങ്മൂലത്തിൽ പറഞ്ഞു. ഈ വിഷയം പരീക്ഷയുടെ പരിശുദ്ധിയെ ബാധിച്ചിട്ടില്ലെന്നും റാങ്ക് ലിസ്റ്റിലും മാർക്ക് നൽകിയതിലും അപാകതയില്ലെന്നും NTA അറിയിച്ചു.