Short Vartha - Malayalam News

നീറ്റിൽ പുനഃപരീക്ഷയില്ല: വ്യാപക ക്രമക്കേട് കണ്ടെത്താനായില്ലെന്ന് സുപ്രീംകോടതി

നീറ്റ് UG പരീക്ഷ റദ്ദാക്കില്ലെന്ന് സുപ്രീംകോടതി. ചോദ്യപേപ്പർ വ്യാപകമായി ചോർന്നെന്ന് കണ്ടെത്താനായില്ലെന്ന് കോടതി നിരീക്ഷിച്ചു. പരീക്ഷ റദ്ദാക്കി വീണ്ടും നടത്തിയാൽ 24 ലക്ഷം വിദ്യാർത്ഥികളെ അത് ബാധിക്കും. നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും പുനഃപരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ വിധി. എന്നാൽ പരീക്ഷ നടത്തിപ്പിൽ പോരായ്മകൾ ഉണ്ടായിയെന്നും ചില സ്ഥലങ്ങളിൽ ചോർച്ചയുണ്ടായി എന്നും വ്യക്തമാണെന്ന് കോടതി അറിയിച്ചു. ആകെ 155 വിദ്യാർത്ഥികൾക്ക് മാത്രമാണ് ഇതിന്റെ ഗുണം ലഭിച്ചതെന്നും കോടതി വ്യക്തമാക്കി.