Short Vartha - Malayalam News

NEET പരീക്ഷാ ഫലം റദ്ദാക്കുന്നത് പ്രായോഗികമല്ല: സുപ്രീംകോടതിയിൽ കേന്ദ്രം

NEET UG പരീക്ഷാ ഫലം റദ്ദാക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ചില സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിൽ മാത്രമാണ് പ്രശ്നമുണ്ടായതെന്നും അതിനാൽ പരീക്ഷ റദ്ദാക്കുന്നത് മുഴുവൻ വിദ്യാർത്ഥികളെയും ബാധിക്കുമെന്നും ഇത് പ്രായോഗികമല്ലെന്നുമാണ് കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞത്. NEET പരീക്ഷ റദ്ദാക്കണമെന്ന ഹർജികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.