Short Vartha - Malayalam News

നീറ്റ്: പുതുക്കിയ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

നീറ്റ് UG പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് NTA പ്രസിദ്ധീകരിച്ചു. സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് റാങ്ക് ലിസ്റ്റ് പുതുക്കിയത്. കണ്ണൂർ സ്വദേശിയടക്കം 17 പേർക്കാണ് പുതിയ പട്ടികയിൽ ഒന്നാം റാങ്ക്. NTA യുടെ വെബ്സൈറ്റായ eet.ntaonline.in എന്ന വെബ്സൈറ്റിലൂടെ ഫലം അറിയാം. ആദ്യം ഫലം വന്നപ്പോൾ 61 പേർക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. ഒരു ചോദ്യത്തിന്റെ രണ്ട് ഉത്തരങ്ങൾ ശരിയായി പരി​ഗണിച്ച നടപടി റദ്ദാക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് റാങ്ക് ലിസ്റ്റ് പുതുക്കിയത്. പുതിയ പട്ടിക വന്നതോടെ മുൻ പട്ടികയിലെ 16000 വിദ്യാർത്ഥികൾക്ക് മെഡിക്കൽ പ്രവേശനത്തിനുള്ള അവസരം ഇല്ലാതായി.