Short Vartha - Malayalam News

നീറ്റ് ചോദ്യപേപ്പർ ചോർച്ച; മുഖ്യസൂത്രധാരനെ CBI പിടികൂടി

UGC നീറ്റ് 2024 ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി എന്ന് കരുതുന്ന വ്യക്തിയെ CBI പിടികൂടി. റോക്കി എന്ന രാകേഷ് രഞ്ജനെയാണ് CBI അറസ്റ്റ് ചെയ്തത്. ഇയാളെ പത്ത് ദിവസത്തേക്ക് CBI കസ്റ്റഡിയിലെടുത്തു. പാട്നയിലും കൊൽക്കത്തയിലുമായി നടത്തിയ റെയ്ഡിന് പിന്നാലെയാണ് രാകേഷ് രഞ്ജനെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് CBI ഇതുവരെ എട്ട് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.