Short Vartha - Malayalam News

NEET ക്രമക്കേട്: ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് ഹർജികൾ പരിഗണിക്കും

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തിയ NEET UG 2024 പരീക്ഷയിലെ ക്രമക്കേടുകൾ ചോദ്യം ചെയ്തുള്ള ഹർജികൾ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ജൂലൈ 8ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവർ അടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. NEET ക്രമക്കേടുമായി ബന്ധപ്പെട്ട് 26 ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചാണ് കഴിഞ്ഞ ദിവസങ്ങളിൽ ഹർജി പരിഗണിച്ചിരുന്നത്.