Short Vartha - Malayalam News

NTA പരിഷ്കരണം: വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നിർദേശങ്ങൾ തേടി കേന്ദ്രം

ചോദ്യ പേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും സംബന്ധിച്ച് വിമർശനങ്ങൾ നേരിടുന്ന പരീക്ഷാ ബോഡിയായ NTA പരിഷ്‌കരിക്കുന്നതിന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെയുള്ളവരിൽ നിന്ന് കേന്ദ്രസർക്കാർ നിയോഗിച്ച ISRO മുൻ മേധാവി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി നിർദേശങ്ങൾ തേടി. NEET, NET പരീക്ഷ നടത്തിപ്പിൽ ഉണ്ടായ ക്രമക്കേടുകൾക്കെതിരെ NTA രൂക്ഷ വിമർശനമാണ് നേരിട്ടത്. ജൂലൈ 7 വരെ https://innovateindia.mygov.in/examination-reforms-nta/ എന്ന വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്ക് നിർദേശങ്ങൾ അറിയിക്കാം.