Short Vartha - Malayalam News

ഒറ്റപ്പെട്ട പ്രശ്‌നങ്ങളുടെ പേരില്‍ NEET പരീക്ഷ പൂര്‍ണമായും റദ്ദാക്കാനാകില്ല: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി NEET പരീക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സുതാര്യത ഉറപ്പാക്കി തന്നെയാണ് പരീക്ഷ നടത്തിയിട്ടുള്ളതെന്നും സംഭവത്തില്‍ CBI അന്വേഷണം നടത്തുകയാണെന്നും NTA വ്യക്തമാക്കി. പരീക്ഷ റദ്ദാക്കില്ലെന്ന നിലപാട് തന്നെയാണ് കേന്ദ്രസര്‍ക്കാരും സുപ്രിംകോടതിയെ അറിയിച്ചത്. അതേസമയം നീറ്റ് PG പരീക്ഷ ഓഗസ്റ്റ് 11ന് രണ്ടു ഷിഫ്റ്റുകളിലായി നടക്കും.