Short Vartha - Malayalam News

നീറ്റ്: ഹര്‍ജികള്‍ പരിഗണിക്കുന്നത് ജൂലൈ 18ലേക്ക് മാറ്റി സുപ്രീംകോടതി

പുനപരീക്ഷ ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജികളില്‍ NTAയും കേന്ദ്രസര്‍ക്കാരും സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലം പരിശോധിക്കാന്‍ കേസിലെ കക്ഷികള്‍ക്ക് സമയം ലഭിച്ചിട്ടില്ല. ഇതിനാലാണ് ഹര്‍ജി പരിഗണിക്കുന്നത് ജുലൈ 18 ലേക്ക് മാറ്റുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെയും ക്രമക്കേടുകളുടെയും പശ്ചാത്തലത്തില്‍ മെയ് അഞ്ചിന് നടത്തിയ നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും പുനപരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.