Short Vartha - Malayalam News

പരീക്ഷാത്തട്ടിപ്പ്: കുറ്റക്കാര്‍ക്ക് തടവും ഒരു കോടി വരെ പിഴയും; വിജ്ഞാപനമിറക്കി കേന്ദ്രം

പരീക്ഷാത്തട്ടിപ്പ് തടയാന്‍ ഫെബ്രുവരിയില്‍ പാസാക്കിയ നിയമം ഇന്നലെ മുതല്‍ പ്രാബല്യത്തിലാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയാല്‍ മൂന്നു മുതല്‍ അഞ്ച് വര്‍ഷം വരെ ജയില്‍ശിക്ഷയും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാം. എല്ലാ കുറ്റങ്ങള്‍ക്കും ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്യുക. UPSC, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന പരീക്ഷകളിലെയും NEET, JEE, CUET തുടങ്ങിയ പ്രവേശന പരീക്ഷകളിലെയും പേപ്പര്‍ ചോര്‍ച്ചയും സംഘടിത ക്രമക്കേടുകള്‍ തടയുകയുമാണ് നിയമത്തിന്റെ ലക്ഷ്യം.