Short Vartha - Malayalam News

UGC – NET പരീക്ഷ റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി

UGC - NET പരീക്ഷ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഈ ഘട്ടത്തില്‍ ഹര്‍ജി അനുവദിച്ചാല്‍ അത് ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷ റദ്ദാക്കിയത്. ഈ നടപടി ചോദ്യം ചെയ്ത് ഏതാനും പരീക്ഷാര്‍ത്ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.