ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 4വരെ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായാണ് പരീക്ഷ നടത്തുകയെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു. പരീക്ഷാകേന്ദ്രം സംബന്ധിച്ച് കൃത്യമായി വിവരം നല്കുന്ന എക്സാം സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പരീക്ഷയ്ക്ക് പത്തുദിവസം മുന്‍പ് പ്രസിദ്ധീകരിക്കും. പിന്നാലെ അഡ്മിറ്റ് കാര്‍ഡും ഡൗണ്‍ലോഡ് ചെയ്യാം. ജൂണ്‍ 18ന് എഴുത്തുപരീക്ഷയായി നടത്തിയ നെറ്റ് എക്സാം ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണത്തെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഈ പരീക്ഷയാണ് വീണ്ടും നടത്തുന്നത്. പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ugcnet.nta.ac.in സന്ദര്‍ശിക്കാവുന്നതാണ്.
Related News
UGC – NET പരീക്ഷ റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി
UGC - NET പരീക്ഷ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഈ ഘട്ടത്തില്‍ ഹര്‍ജി അനുവദിച്ചാല്‍ അത് ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷ റദ്ദാക്കിയത്. ഈ നടപടി ചോദ്യം ചെയ്ത് ഏതാനും പരീക്ഷാര്‍ത്ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
നെറ്റ് പരീക്ഷാ ക്രമക്കേട്: ബിഹാറില്‍ അന്വേഷിക്കാനെത്തിയ CBI സംഘത്തിന് നേരെ ആക്രമണം
നവാഡ ജില്ലയിലെ ഗ്രാമീണരാണ് UGC നെറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച അന്വേഷിക്കാനെത്തിയ CBI സംഘത്തെ ആക്രമിച്ചത്. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 200 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു. വ്യാജ അന്വേഷണ സംഘമാണെന്ന് തെറ്റിദ്ധരിച്ചാണ് ഗ്രാമീണര്‍ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
പൊതുപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ വിദഗ്ധ സമിതി
നീറ്റ്, UGC നെറ്റ് പരീക്ഷകളിലുണ്ടായ ക്രമക്കേടുകളെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ പൊതുപരീക്ഷകളുടെ സുതാര്യവും സുഗമവും നീതിയുക്തവുമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിദഗ്ധരുടെ ഒരു ഉന്നതതല സമിതി രൂപീകരിച്ചു. ISRO മുൻ മേധാവി ഡോ കെ. രാധാകൃഷ്ണനാണ് ഏഴംഗ സമിതിയുടെ അധ്യക്ഷൻ. പരീക്ഷാ പ്രക്രിയയിലെ പരിഷ്കാരങ്ങൾ, ഡാറ്റാ സുരക്ഷാ പ്രോട്ടോക്കോളുകൾ മെച്ചപ്പെടുത്തൽ, NTA ഘടനയും പ്രവർത്തനവും മെച്ചപ്പെടുത്തൽ എന്നിവ സംബന്ധിച്ച ശുപാർശകൾ നൽകാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.