Short Vartha - Malayalam News

100 വര്‍ഷത്തിനിടെ അലിഗഡ് സര്‍വകലാശാലയുടെ ആദ്യ വനിതാ വൈസ് ചാന്‍സലറായി നൈമ ഖാത്തൂന്‍

അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറായി നൈമ ഖാത്തൂനെ നിയമിച്ചു. പ്രസിഡന്റ് ദ്രൗപതി മുര്‍മുവില്‍ നിന്ന് അനുമതി ലഭിച്ചതിന് ശേഷമാണ് വിമന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ നൈമ ഖാട്ടൂനെ അഞ്ച് വര്‍ഷത്തേക്ക് വിദ്യാഭ്യാസ മന്ത്രാലയം വൈസ് ചാന്‍സലറായി നിയമിച്ചത്. സര്‍വ്വകലാശാലയുടെ 123 വര്‍ഷത്തെ ചരിത്രത്തില്‍ ഈ തസ്തികയിലേക്ക് നിയമിക്കപ്പെടുന്ന ആദ്യ വനിതയാണ് ഖാത്തൂന്‍.