Short Vartha - Malayalam News

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെയുടെ പുതിയ VC രാജിവെച്ചു

വെറ്ററിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ ഡോ. പി.സി ശശീന്ദ്രൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് കൈമാറി. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ VC എം.ആര്‍ ശശീന്ദ്രനാഥിനെ പദവിയിൽ നിന്ന് മാറ്റിയതിനെ തുടർന്നാണ് പി.സി ശശീന്ദ്രന് VC യുടെ ചുമതല നൽകിയത്. വ്യക്തിപരമായ കാര്യങ്ങളാണ് രാജിവെക്കുന്നതിന് കാരണമെന്ന് അറിയിച്ചു. മാർച്ച് രണ്ടിനാണ് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെയുടെ പുതിയ VC യായി ഡോ. പി.സി ശശീന്ദ്രൻ ചുമതലയേറ്റത്.