Short Vartha - Malayalam News

വെറ്ററിനറി സര്‍വകലാശാല മുന്‍ വിസിയുടെ സസ്‌പെന്‍ഷന്‍ ശരിവെച്ച് ഹൈക്കോടതി

പൂക്കോട് വെറ്ററിനറി സര്‍വകലാശാല മുന്‍ വിസി എം. ആര്‍. ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്ത ഗവര്‍ണറുടെ നടപടിയാണ് ഹൈക്കോടതി ശരിവെച്ചത്. ചാന്‍സലറായ ഗവര്‍ണര്‍ക്ക് വിസിക്കെതിരെ നടപടിയെടുക്കാന്‍ അധികാരമുണ്ടെന്നാണ് കോടതിയുടെ വിലയിരുത്തല്‍. സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്നാണ് വൈസ് ചാന്‍സലര്‍ ഡോ. എം. ആര്‍. ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സസ്‌പെന്‍ഡ് ചെയ്തത്.