Short Vartha - Malayalam News

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിസിയായി ഡോ. കെ. എസ് അനില്‍

ഗവര്‍ണറുടെ കടുത്ത അതൃപ്തിയെ തുടര്‍ന്ന് ഡോ.പി. സി ശശീന്ദ്രന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഡോ. കെ. എസ് അനിലിനെ പുതിയ വിസിയായി നിയമിച്ചത്. മണ്ണുത്തി വെറ്ററിനറി കോളേജിലെ പ്രൊഫസറാണ് അനില്‍. സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ 33 വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ വിസി പിന്‍വലിച്ചതായിരുന്നു ഗവര്‍ണറിന്റെ അതൃപ്തിക്ക് കാരണമായത്. സിദ്ധാര്‍ത്ഥിന്റെ മരണത്തിലെ വീഴ്ചകളുടെ പേരില്‍ മുന്‍ വിസി ഡോ. എം. ആര്‍ ശശീന്ദ്രനാഥിനെ നേരത്തെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.