Short Vartha - Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പ്; കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന്റെ തീയതി മാറ്റുമെന്ന് UGC

മേയ് 15 മുതല്‍ 31 വരെ CUET-UG 2024 പരീക്ഷ നടത്തുമെന്നായിരുന്നു നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പരീക്ഷ തീയതി മാറ്റുമെന്നും തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച ശേഷം പരീക്ഷാ തീയതി സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും UGC ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ വ്യക്തമാക്കി. മാര്‍ച്ച് 26 ആണ് CUET-UG 2024ന് അപേക്ഷിക്കാനുള്ള അവസാന തീയതി.