Short Vartha - Malayalam News

സർവകലാശാലകളിൽ വർഷത്തിൽ രണ്ട് തവണ പ്രവേശനം: പുതിയ മാറ്റവുമായി UGC

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വർഷത്തിൽ രണ്ട് തവണ പ്രവേശനം നടത്താൻ UGC യുടെ അനുമതി. UGC ചെയര്‍മാന്‍ ജഗ്ദീഷ് കുമാറാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അടുത്ത അധ്യയന വർഷം മുതൽ വിദ്യാർത്ഥികൾക്ക് ജനുവരി - ഫെബ്രുവരി, ജൂലൈ - ഓഗസ്റ്റ് മാസങ്ങളിൽ കോളേജുകളിൽ അഡ്മിഷൻ എടുക്കാനാകും. വിദേശ സർവകലാശാലകളുടെ പ്രവേശന നടപടികൾ മാതൃകയാക്കിയാണ് പുതിയ മാറ്റം എന്ന് UGC അറിയിച്ചു.