Short Vartha - Malayalam News

UGC നെറ്റ് പരീക്ഷയ്ക്ക് മെയ് 10 വരെ അപേക്ഷിക്കാം

UGC നെറ്റ് ജൂണ്‍ 2024ലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. https://ugcnet.nta.ac.in/ എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ മെയ് 10 രാത്രി 11.50 വരെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. അപേക്ഷകളില്‍ മേയ് 13 മുതല്‍ 15 വരെ തിരുത്തലുകള്‍ സാധ്യമാണ്. ജൂണ്‍ 16നാണ് പരീക്ഷ. ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പിനും (JRF) അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്കുമുള്ള യോഗ്യതാനിര്‍ണയ പരീക്ഷയാണ് UGC നെറ്റ്.