Short Vartha - Malayalam News

25 ശതമാനം അധികസീറ്റ്; വിദേശ വിദ്യാര്‍ത്ഥികളുടെ ബിരുദപ്രവേശന മാര്‍ഗരേഖ പുറത്തിറക്കി

നിലവില്‍ അനുവദിച്ച സീറ്റുകള്‍ക്ക് പുറമെയാണ് ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ അഡ്മിഷനെടുക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് 25 ശതമാനം അധികസീറ്റ് അനുവദിക്കുമെന്ന് UGC അറിയിച്ചിരിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങള്‍, അധ്യാപകരുടെ ലഭ്യത തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്ത് അധിക സീറ്റ് അനുവദിക്കുന്നതിനുള്ള തീരുമാനം സ്ഥാപനങ്ങളില്‍ അധിഷ്ഠിതമാണെന്നും മാര്‍ഗരേഖയില്‍ പറയുന്നു. വിശദവിവരങ്ങള്‍ക്ക് ugc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.